Advertisement

വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് നടപടി ; മുഖ്യമന്ത്രിയെയും മലയാള സിനിമാ പ്രവര്‍ത്തകരെയും പരിഹസിച്ച് സന്ദീപ് വാര്യര്‍

February 6, 2020
2 minutes Read

ചലച്ചിത്ര താരം വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് നടപടിയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. മുഖ്യമന്ത്രി പിണറായി വിജയനെയും മലയാള സിനിമാ പ്രവര്‍ത്തകരെയും പരിഹസിക്കുന്നതാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമാണെന്നും ഇന്‍കം ടാക്‌സ് പരിശോധനയ്‌ക്കെത്തിയാല്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണെന്ന് പറഞ്ഞ് വിരട്ടിയാല്‍ മതിയെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും’ എന്നായിരുന്നു സന്ദീപ്  വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മലയാള സിനിമാ പ്രവര്‍ത്തകരോട് ഇതിന് മുന്‍പും വരുമാന നികുതി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിരുന്നു.

Story Highlights- Sandeep Warrier scoffs at CM and Malayalam filmmakers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top