വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

തൃശൂര്‍ ചേലക്കരയില്‍ അധ്യാപകന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതായാണ് പരാതി.
കഴിഞ്ഞ മാസം 23 ന് നടന്ന സംഭവത്തില്‍ ഭിന്നശേഷിക്കാരിയായ ഏഴാം ക്ലാസുകാരിക്കാണ് സ്കൂളില്‍ വച്ച് അധ്യാപകനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ ചേലക്കര പൊലീസ് അധ്യാപകനെ പ്രതിചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഒരു ദിവസത്തിനകം തന്നെ കോടതി ജാമ്യം അനുവദിച്ചു. ഇതിനു പിന്നില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റേയും ഒത്തുകളിയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പെണ്‍കുട്ടി അധ്യാപികയോട് വിഷയം അവതരിപ്പിച്ചെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു. സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിക്കാന്‍ പോലും അധ്യാപകര്‍ തയാറായില്ലെന്നും ബന്ധുക്കള്‍ അരോപിക്കുന്നു. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനും ഹൈക്കോടതിയെ സമീപിക്കാനുമൊരുങ്ങുകയാണ് കുടുംബം.
Story Highlights: kerala high court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here