ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി

ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. വിദ്യാർത്ഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും.
കൊറോണ ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബെയ്ജിങ്ങിലെ കുനിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 21 മലയാളികളടങ്ങുന്ന സംഘമാണ് ഇന്ന് രാത്രി 12 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഇവരെ കൊച്ചിയിലേക്ക് കയറ്റി വിട്ടത്. ജാഗ്രതയുടെ ഭാഗമായാണ് വിദ്യാർത്ഥികളെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. 14 ദിവസത്തേക്ക് ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.
Read Also : കൊറോണ വൈറസ് : ചൈനീസ് ഡോക്ടറുടെ മരണത്തില്‍ ചൈനയില്‍ വ്യാപക പ്രതിഷേധം
സിംഗപ്പൂർ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവർ ഇന്നലെ ടിക്കറ്റെടുത്തിരുന്നത്. ബോർഡിംഗ് സമയത്താണ് ചൈനയിൽ നിന്നുള്ള വിദേശികൾക്ക് സിംഗപ്പൂരിൽ വിലക്കുള്ള കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതർ നിലപാടെടുത്തു. തിരിച്ചെത്തില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്കു മടങ്ങാൻ അനുമതി നൽകിയത്. ഹോസ്റ്റലിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ട്വന്റിഫോർ വാർത്ത നൽകുന്നത്. ട്വന്റിഫോർ വാർത്തയെത്തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ സംഭവത്തിൽ ഇടപെട്ടിരുന്നു.
Story Highlights- China, Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here