കൊറോണ വൈറസ് ; സൗദി ആരോഗ്യ മന്ത്രാലയം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്‌കൂളുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും
ആരോഗ്യ മന്ത്രാലയം രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും ആരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ വൈറസ് ബാധ പടരുന്നത് തടയാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പരിശീലനവും നല്‍കിവരുകയാണ്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.
പനിയുളളവര്‍ മറ്റുളളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക. മൃഗപരിപാലനം നടത്തുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക. മുട്ടയും മാംസവും ഉപയോഗിച്ച് ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ നന്നായി വേവിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും സ്രവങ്ങള്‍ മറ്റുളളവരിലേക്ക് തെറിക്കാതിരിക്കാന്‍ സൂക്ഷിക്കുക മുതലായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
Story Highlights- Corona virus, The Saudi Ministry launched awareness campaigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here