Advertisement

നടിയെ ആക്രമിച്ച കേസ്; ചലച്ചിത്രതാരം രമ്യാ നമ്പീശനെ വിസ്തരിച്ചു

February 7, 2020
1 minute Read

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഭാഗമായി ചലച്ചിത്രതാരം രമ്യാ നമ്പീശനെ വിസ്തരിച്ചു. കൊച്ചിയിലെ വിചാരണക്കോടതിയിലാണ് സാക്ഷിവിസ്താരം നടന്നത്. നടൻ ലാലിനെയും കുടുംബത്തിനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.

സിനിമാ പ്രവർത്തകർ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കുന്നത്. ഇതോടെ ആദ്യഘട്ട സാക്ഷി വിസ്താരം പൂർത്തിയായി. ദിലീപ് അടക്കമുള്ള 10 പ്രതികളും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കേസിലെ ഇരയും ഒന്നാം സാക്ഷിയുമായ നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും ഇരയുടെ ക്രോസ് വിസ്താരം ഇനി ആരംഭിക്കുക. വരും
ദിവസങ്ങളിൽ കേസിലെ പ്രധാന സാക്ഷികളായ പിടി തോമസ് എംഎൽഎ ഉൾപ്പെടെയുള്ളവരെ വിസ്തരിക്കും.

Story highlight: Remya nambeeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top