Advertisement

സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകൾ

February 7, 2020
1 minute Read

25 രൂപക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകൾ സംസ്ഥാനത്ത് തുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് 12,000 പൊതു ശൗചാലയങ്ങൾ കൂടി ആരംഭിക്കുമെന്നും ബജറ്റിൽ തോമസ് ഐസക്ക് പറഞ്ഞു.

ഇക്കൊല്ലം നവംബർ മുതൽ സിഎഫ്എൽ ബൾബുകളും ഫിലമെൻ്റ് ബൾബുകളും നിരോധിക്കും. ക്ഷേമ പെൻഷനുകൾ 100 രൂപ വീതം വർധിപ്പിക്കും. 2020-21 വർഷത്തിൽ ഒരു ലക്ഷം വീടുകളും ഫ്ലാറ്റും നിർമിക്കും. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികൾക്കു 1102 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചു. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തില്‍ നിന്ന് 4. 7 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചെലവഴിച്ചത് 68 കോടി മാത്രമാണ്. ഈ സര്‍ക്കാര്‍ ഇതുവരെ 152 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തി. നെല്‍വയല്‍ വിസ്തൃതി വീണ്ടും ഉയര്‍ന്നുതുടങ്ങി. 2016 -17 ല്‍ 1. 7ലക്ഷം ഹെക്ടര്‍ മാത്രമായിരുന്ന നെല്‍വയല്‍ വിസ്തൃതി 2018-19 ല്‍ 2.03 ലക്ഷം ഹെക്ടറായി. നെല്‍ ഉത്പാദനം 4.4 ലക്ഷം ടണ്ണില്‍ നിന്ന് 5.8 ലക്ഷം ടണ്ണായി ഉയര്‍ന്നുവെന്നും അദ്ദേഹം ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു.

Story Highlights: State Budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top