പൗരത്വ നിയമ ഭേദഗതി പരാമര്‍ശിച്ച് തുടക്കം; ബജറ്റ് അവതരണം തുടങ്ങി

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി തോമസ് ഐസക്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ കേന്ദ്രം സംസാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളാണ് നാടിന്റെ പ്രതീക്ഷ.
2009 ന് സമാനമായ തകര്‍ച്ചയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന നീങ്ങുകയാണ്. 2019 -20 ല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ഇതിന് കാരണം സമ്പദ് ഘടനയുടെ മൊത്തം ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണ്.
തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലാണ്. വിലക്കയറ്റം 14 ശതമാനത്തിലെത്തി. മാന്ദ്യം മൂലം സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: State Budget 2020, budget 2020
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here