വിക്കറ്റില്ലാതെ തുടർച്ചയായ മൂന്നാം ഏകദിനം; പരുക്കിനു ശേഷം നിറം മങ്ങി ബുംറ

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരുക്കു പറ്റി പുറത്ത് ഇരുന്നതിനു ശേഷം തിരികെ ടീമിലേക്ക് എത്തിയത് ന്യൂസിലൻഡ് പര്യടനത്തിലാണ്. ടീമിൽ തിരികെയെത്തിയെങ്കിലും പഴയ ഫോം ബുംറക്കില്ലെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ പറയുന്നത്. തുടർച്ചയായ മൂന്നാം ഏകദിന മത്സരത്തിലാണ് ബുംറക്ക് വിക്കറ്റ് ലഭിക്കാതിരിക്കുന്നത്.
രണ്ടാം ഏകദിനത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ താരം ബുംറ ആയിരുന്നു. 10 ഓവറിൽ 64 റൺസ് വഴങ്ങിയ ബുംറക്ക് ആദ്യ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യ വഴങ്ങിയ 29 റൺസ് എക്സ്ട്രയിൽ ബുംറ 13 വൈഡുകളാണ് എറിഞ്ഞത്. ഏറ്റവുമധികം വൈഡുകൾ എറിഞ്ഞ താരവും ബുംറ ആയിരുന്നു.
ടി-20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യക്ക് ബുംറയുടെ മോശം ഫോം കനത്ത തിരിച്ചടിയാകും.
അതേ സമയം, രണ്ടാം ഏകദിനത്തിൽ ഇന്ത്യ പതറുകയാണ്. ന്യൂസിലൻഡ് മുന്നോട്ടു വെച്ച 274 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 7 വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 44 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് ജയിക്കാൻ ഇനിയും 52 റൺസ് കൂടി വേണം. 39 റൺസെടുത്ത നവദീപ് സെയ്നിയും 43 റ ൺസെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
Story Highlights: Jasprit Bumrah, Injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here