മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത് കത്ത് ചെറുതായി മടക്കി ചപ്പാത്തിക്കുള്ളിലാക്കി; മകൾ ഇൽതിജ

തടവിൽ കഴിയുന്ന മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത് കത്ത് ചപ്പാത്തിക്കുള്ളിലാക്കിയെന്ന് മകൾ ഇൽതിജ. കത്ത് ചെറുതായി മടക്കിയ ശേഷം ഉച്ചഭക്ഷണ പാത്രത്തിലെ ചപ്പാത്തിക്കുള്ളിൽ ഉരുട്ടിയാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ആശയ വിനിമയം നടത്തിയിരുന്നതെന്ന് മകൾ ഇൽതിജ പറയുന്നു. മെഹബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇൽതിജ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ആഴ്ച ഞാൻ ഒരിക്കലും മറക്കില്ല. അവരുടെ അടുത്ത് നിന്ന് ഒരു കുറിപ്പ് ലഭിക്കും വരെയുള്ള ദിവസങ്ങൾ ഉത്കണ്ഠ നിറഞ്ഞതായിരുന്നു. അവർക്കായി വീട്ടിൽ നിന്ന് പാചകം ചെയ്ത് കൊടുത്തുവിട്ട ഉച്ചഭക്ഷണ പാത്രത്തിലായിരുന്നു അതെന്നും. കത്തിന് മറുപടി ലഭിക്കാനുള്ള വഴി കണ്ടെത്തിയത് മുത്തശ്ശി വഴിയാണെന്നും’ ഇൽതിജ ട്വിറ്ററിൽ കുറിച്ചു.
370-ാം വകുപ്പ് കേന്ദ്ര സർക്കാൻ റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത് മുതൽ മെഹബൂബ മുഫ്തി തടങ്കലിലാണ്.
Story highlight: Mehbooba Mufti,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here