എന്റെ ആറാമിന്ദ്രിയം പറയുന്നു, ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തും: മനോജ് തിവാരി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ എത്തുമെന്ന് തന്റെ ആറാമിന്ദ്രിയം പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മനോജ് തിവാരി. അതേസമയം, ആരാകും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് മനോജ് തിവാരി മറുപടി നല്‍കിയില്ല.
‘ എല്ലാ ഭാഗത്തു നിന്നും എനിക്ക് ഇന്ന് സ്പന്ദനം ഉണ്ടാകുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ 50 ലധികം സീറ്റുകളില്‍ വോട്ടുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 28 ശതമാനമാണ് പോളിംഗ്.
Story Highlights- sixth sense, BJP will come to power in Delhi, Manoj Tiwari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here