ഡൽഹി തെരഞ്ഞെടുപ്പ്; കേജ്രിവാൾ ഹാട്രിക്ക് അടിക്കുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോൾ

ഡൽഹി തെരഞ്ഞെടുപ്പിന് തിരശീല വീണതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം പ്രകാരം മൂന്നാം തവണയും ആംആദ്മി അധികാരത്തിലേറും.
44 സീറ്റാണ് ആംആദ്മി പാർട്ടിക്ക് ലഭിക്കുമെന്ന് ടൈംസ് നൗ പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 26 സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. കോൺഗ്രസും മറ്റു പാർട്ടികളും രാജ്യ തലസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നാണ് ടൈംസ് നൗ പറയുന്നത്.
Read Also : ഡൽഹി തെരഞ്ഞെടുപ്പ് അവസാനിച്ചു; പോളിംഗ് ശതമാനം 56.69
പുറത്തുവിട്ട എക്‌സിറ്റ് പോൾ പ്രകാരം ആംആദ്മി പാർട്ടിക്ക് 51 %വോട്ടും, ബിജെപിക്ക് 40.5% വോട്ടും കോൺഗ്രസിന് 6% വോട്ടും മറ്റുള്ള പാർട്ടികൾക്ക് 2.5% വോട്ടും ലഭിക്കുമെന്നാണ് ടൈംസ് നൊ പ്രവചിച്ചിരിക്കുന്നത്.
ഡൽഹിയിൽ 1.47 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 70 അസംബ്ലി മണ്ഡലങ്ങളിലായി 672 പേരാണ് ജനവിധി തേടുന്നത്. ഡൽഹിയിൽ അധികാരത്തിലേറാൻ 36 സീറ്റുകളാണ് വേണ്ടത്.
Story Highlights- Delhi Election, Times Now, Exit Poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here