ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവലിരുന്ന് ആംആദ്മി പാർട്ടി

ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങൾ വിധിയെഴുതി. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 59.91 ശതമാനം പോളിങ് രേഖപ്പെടുത്തി. ആം ആദ്മി പാർട്ടിക്കും ബിജെപിക്കും നിർണായകമായ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ ഇക്കുറി വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവലിരിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചു.
67.47 % രേഖപ്പെടുത്തിയ 2015ലെ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ പോളിംഗ് ഇത്തവണ ഉണ്ടാകുമെന്ന് 3 രാഷ്ട്രീയ പാർട്ടികൾ കരുതിയെങ്കിലും അതുണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 9 മണിവരെയുള്ള കണക്കനുസരിച്ച് 59.91% പോളിങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 7.56 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഗോപാൽപുർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 69.73% . 41.95% പോളിങ് രേഖപ്പെടുത്തിയ ബവാന മണ്ഡലത്തിലാണ് ഏറ്റവും കുറവ്.
രാവിലെ മന്ദഗതിയിൽ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെയാണ് ഭേദപ്പെട്ട നിലയിലേക്ക് മാറിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ,മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, എസ്.ജയശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി. പോളിംഗ് ശതമാനത്തിൽ വൻ കുറവുണ്ടായെങ്കിലും വിജയ പ്രതീക്ഷയിൽ തന്നെയാണ് മൂന്ന് മുന്നണികളും.
Story Highlights- Aam Admi party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here