Advertisement

കൊറോണ; ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 800 കടന്നു

February 9, 2020
1 minute Read

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതിൽ ഒരു ജപ്പാൻകാരനും ഒരു അമേരിക്കക്കാരനും ഉൾപ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി.

ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയിൽ മരിച്ചത് 89 പേരിൽ 81 പേരും ഹുബൈ പ്രവിശ്യയിലാണ്. നേരത്തെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈൻസിലും ഓരോരുത്തർ മരിച്ചിരുന്നു.

Read Alsoകൊറോണ; വുഹാനിൽ നിന്ന് ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി ബ്രസീൽ വിമാനം

രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടന്നു. നിലവിൽ 25 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം വുഹാനിലുണ്ടായിരുന്ന 174 പേരെ പ്രത്യേക വിമാനത്തിൽ സിംഗപ്പൂർ തങ്ങളുടെ രാജ്യത്തെത്തിച്ചു. ജനുവരി 30ന് ആദ്യഘട്ടത്തിൽ വുഹാനിൽ നിന്ന് 92 പേരെ സിംഗപ്പൂർ പ്രത്യേക വിമാനത്തിൽ രാജ്യത്തെത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൊറോണയെ നേരിടാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top