ഡല്‍ഹിയിലെ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി

ഡല്‍ഹിയിലെ ഗാര്‍ഗി വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. ക്യാമ്പസിലേക്ക് കടന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച കോളജില്‍ നടന്ന വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയാണ് സംഭവം. വൈകിട്ട് ക്യാമ്പസില്‍ മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ കോളജിലെ ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥിനികളോട് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ക്യാമ്പസില്‍ കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ലോക്‌സഭയില്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ എഎപിയും വിഷയം ഉന്നയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററിലുടെ പ്രതികരിച്ചു. അതിനിടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തി. സംഭവത്തില്‍ വിശദീകരണം തേടി പൊലീസിനും കോളജ് അധികൃതര്‍ക്കും വനിത കമ്മീഷന്‍ നോട്ടിസ് അയച്ചു. അതേസമയം, സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പൊലീസ് കേസെടുത്തത്. അഡീഷണല്‍ ഡിസിപി ഗീതാഞ്ജലി ഖണ്ടേവാലിനാണ് അന്വേഷണ ചുമതല. നാളെ ക്യാമ്പസില്‍ പ്രതിഷേധം സംഘടിക്കുമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകളും അറിയിച്ചു.
Story Highlights- Gargi Women’s College, Delhi, complained of sexual harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here