Advertisement

ഇന്ത്യന്‍ വനിതാ ലീഗ് ; ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്‌സി വനിതാ ടീം

February 10, 2020
2 minutes Read

കേരളത്തിന് അഭിമാനമായി ഗോകുലം കേരള എഫ്‌സിയുടെ വനിത ടീം. ഇന്ത്യന്‍ വനിതാ ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ കേരള ടീം എന്ന നേട്ടമാണ് ഗോകുലം കേരള എഫ്‌സിയുടെ വനിത ടീം സ്വന്തമാക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്‌സിയെ ഏകപക്ഷീയമായ പോരാട്ടത്തില്‍ തകര്‍ത്ത് കൊണ്ടായിരുന്നു ഗോകുലത്തിന്റെ ചരിത്രനേട്ടം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. 22-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം മനീഷയാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് സബിത്ര ബണ്ഡാരിയിലൂടെ ഗോകുലം രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയില്‍ ഒരിക്കല്‍ കൂടെ വല കുലുക്കി കൊണ്ട് സബിത്ര ഗോകുലത്തിന്റെ വിജയം ഉറപ്പിച്ചു. ഇന്നത്തെ രണ്ട് ഗോളുകള്‍ അടക്കം ഇതുവരെ ടൂര്‍ണമെന്റില്‍ 15 ഗോളുകളാണ് സബിത്ര അടിച്ച് കൂട്ടിയിരിക്കുന്നത്. ഫൈനലില്‍ ക്രിപ്‌സ ആയിരിക്കും ഗോകുലത്തിന്റെ എതിരാളികള്‍. ഫെബ്രുവരി 14ന് ബംഗളൂരുവിലാണ് ഫൈനല്‍ മത്സരം.

 




Story Highlights- Indian Women's League, Gokulam Kerala FC women's team, final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top