പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന; സുപ്രിംകോടതി തീരുമാനം അംഗീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ

പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധനയുടെ കാര്യത്തിൽ സുപ്രിംകോടതി തീരുമാനം എന്തായാലും സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ. എറണാകുളത്ത് വാളെടുത്തവർ എല്ലാം എൻജിനീയർമാരാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭാരപരിശോധന നീട്ടിക്കൊണ്ടുപോകരുതെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പാലാരിവട്ടം പാലം എത്രയും വേഗം തുറക്കണെമെന്ന ആവശ്യവുമായി പി ടി തോമസാണ് ഉപക്ഷേപമായി വിഷയം ഉന്നയിച്ചത്. ഭാര പരിശോധനയുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് കാണുമ്പോൾ പാലത്തിന് ബലക്ഷയം ഉണ്ടെന്ന വാദത്തിൽ സംശയം തോന്നുന്നതായി അദ്ദേഹം ആരോപിച്ചു.
പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണം വൈകിച്ചതിനു കാരണം കോടതികളിൽ കേസ് വന്നതാണെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ മറുപടി. തീരുമാനത്തിന് എതിരെ സർക്കാർ അപ്പീൽ പോകില്ല. എറണാകുളത്തുകാരുടെ നിലപാടിനെയും മന്ത്രി വിമർശിച്ചു.
ഭാര പരിശോധനയിലെ സർക്കാർ നിലപാടാണ് മന്ത്രി സഭയിൽ വിശദീകരിച്ചത്. പാലാരിവട്ടം പാലത്തിന്റെ ഭാവി ഇനി കോടതി നിർണയിക്കും.
അതേ സമയം, പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നിയമസഭ അവസാനിക്കുന്ന മുറയ്ക്ക് ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം.
Story Highlights: Palarivattom Bridge, G Sudhakaran, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here