Advertisement

‘2020ൽ ഉണ്ടാവേണ്ട ബ്ലോക്ക്‌ബസ്റ്ററുകൾ’; ഓസ്കർ സിനിമാ പോസ്റ്ററുകളുടെ രസകരമായ എഡിറ്റുമായി രാജസ്ഥാൻ റോയൽസ്

February 10, 2020
2 minutes Read

ഓസ്കർ പുരസ്കാരങ്ങൾ ഇന്ന് പുലർച്ചെ പ്രഖ്യാപിക്കപ്പെട്ടു. 92 വർഷത്തെ ഓസ്കർ ചരിത്രത്തിലാദ്യമായി ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ഓസ്കർ പ്രഖ്യാപനങ്ങൾ അവസാനിച്ചതിനു ശേഷം പുരസ്കാരങ്ങൾക്ക് പരിഗണിക്കപ്പെട്ട സിനിമാ പോസ്റ്ററുകളുടെ രസകരമായ എഡിറ്റുമായി ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് രംഗത്തത്തി. തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് റോയൽസ് ഈ പോസ്റ്ററുകൾ പങ്കുവെച്ചത്.

‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ദി ഐറിഷ്മാൻ, ജോക്കർ, 1917’ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് റോയൽസ് രസ്കരമായ രീതിയിൽ എഡിറ്റ് ചെയ്തത്. ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിൻ്റെ പോസ്റ്റർ ‘വൺസ് അപ്പോൺ എ ടൈം ഇൻ രാജസ്ഥാൻ’ എന്നാക്കി ഐപിഎൽ ആദ്യ സീസണിൽ ജേതാക്കളായതിൻ്റെ ഓർമ പുതുക്കുന്നു. ദി ഐറിഷ്മാൻ എന്നത് ദി ഇംഗ്ലീഷ്മെൻ എന്നാക്കി ടീമിലെ ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ എന്നിവരെ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജോക്കറിൻ്റെ പോസ്റ്ററിൽ മലയാളി താരം സഞ്ജു സാംസണാണ് ഉള്ളത്. ജോക്കർ എന്നത് കീപ്പർ എന്നാക്കി മാറ്റിയിട്ടുമുണ്ട്. 1917ൻ്റെ പോസ്റ്റർ 2020 എന്നാക്കിയതാണ് മറ്റൊരു എഡിറ്റ്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മികച്ച ചിത്രം എന്നതിനൊപ്പം ‘പാരസൈറ്റ്’ എന്ന ദക്ഷിണകൊറിയൻ ചിത്രം മറ്റ് മൂന്നു പുരസ്കാരങ്ങൾ കൂടി കരസ്ഥമാക്കി. മികച്ച രാജ്യാന്തര ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങളാണ് മികച്ച ചിത്രത്തോടൊപ്പം പാരസൈറ്റ് സ്വന്തമാക്കിയത്.

വാക്വിൻ ഫീനിക്സ് (ജോക്കർ) മികച്ച നടൻ, റെനെ സെൽവഗർ (ജൂഡി) മികച്ച നടി, ബ്രാഡ് പിറ്റ് (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്) മികച്ച സഹനടൻ, ലോറ ഡേൺ (മാരേജ് സ്റ്റോറി) മികച്ച സഹനടി തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങൾ. 1917ന് മികച്ച ഛായാഗ്രാഹണം (റോജർ ഡീകിൻസ്), വിഷ്വൽ എഫക്ട്‌സ്, സൗണ്ട് മിക്‌സിംഗ് എന്നീ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു.

Story Highlights: Oscars, Rajasthan Royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top