Advertisement

ട്രൈബല്‍ ഹോസ്റ്റലില്‍ ആദിവാസി ബാലനെ വാര്‍ഡന്‍ മര്‍ദിച്ചതായി പരാതി

February 10, 2020
1 minute Read

വയനാട് നെന്മേനിയില്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ആദിവാസി ബാലനെ വാര്‍ഡന്‍ മര്‍ദിച്ചതായി പരാതി. നെന്‍മേനി പഞ്ചായത്തിലെ ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലാണ് സംഭവം. നിലം തുടയ്ക്കുന്ന മോപ്പ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്നാണ് പരാതി. നട്ടെല്ലിന് ക്ഷതമേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണനപട്ടിക ചൊല്ലിയപ്പോള്‍ തെറ്റ് വന്നതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിക്ക് വേദന കലശലായതിനെതുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. നടക്കാനുളള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വിവരം ആരാഞ്ഞപ്പോഴാണ് കുട്ടി മര്‍ദന വിവരം പുറത്ത് പറഞ്ഞത്.

നടക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിന് നീര്‍ക്കെട്ടുണ്ട്. അമ്പലവയല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് നിലവില്‍ വിദ്യാര്‍ത്ഥി ചികിത്സ തേടുന്നത്. വീട്ടില്‍ നിന്ന് സ്‌കൂളില്‍ അയക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയെ ഇനി സ്‌കൂളിലെക്ക് അയക്കേണ്ട എന്ന നിലപാടിലാണ് രക്ഷിതാക്കള്‍. സംഭവത്തില്‍ ചീങ്ങേരി ട്രൈബല്‍ ഓഫീസറോട് ടിഡിഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  സംഭവത്തില്‍ വാര്‍ഡന്‍ അനൂപിനെതിരെ അമ്പലവയല്‍ പൊലീസ് കേസെടുത്തു.

 

Story Highlights- watchman beaten tribal boy wayanad 
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top