പോസ്റ്റല്‍ വോട്ടുകളില്‍ ആം ആദ്മി മുന്നില്‍; അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി മുന്നില്‍. 51 സീറ്റുകളിലാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. ബിജെപി 16 സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ബല്ലിമാരന്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദര്‍ ഗുപ്ത, തജീന്ദര്‍ പാല്‍ സിംഗ്, കോണ്‍ഗ്രസിന്റെ ഹാറൂണ്‍ യൂസഫ് എന്നവര്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ അല്‍ക്കാ ലാമ്പ പിന്നിലാണ്.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം. 79 സ്ത്രീകളടക്കം 672 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്.
70 അംഗ നിയമസഭയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേജ്‌രിവാള്‍ 50ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗാണ് ഇത്തവണ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 2015 ല്‍ 67.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Story Highlights: delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here