പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ബിജെപി ഡല്‍ഹി അധ്യക്ഷന്‍

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. ഒട്ടും നിരാശയില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പറഞ്ഞു. പരാജയ കാരണങ്ങള്‍ പാര്‍ട്ടി വിശദമായി വിലയിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ പരാജയപ്പെടുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു. എന്നാല്‍ വലിയ അവകാശ വാദങ്ങളുമായി രംഗത്തുണ്ടായിരുന്ന ബിജെപിക്ക് എന്ത് പറ്റിയെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here