Advertisement

ബിജെപിയുടെ വോട്ട് വിഹിതത്തില്‍ 10 ശതമാനം വര്‍ധന

February 11, 2020
1 minute Read

ഡല്‍ഹി തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ്. നിലവില്‍ 55 മണ്ഡലങ്ങളിലാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. ബിജെപി 15 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡ് ഉയര്‍ത്താനായിട്ടില്ല. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി 2020 തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ 15 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. അന്തിമ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.

അതേസമയം കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. ഒരു സീറ്റില്‍ പോലും ലീഡ് ഉയര്‍ത്തുന്നതിന് കോണ്‍ഗ്രസിനായില്ല.

അതേസമയം, അരവിന്ദ് കേജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനം പാവപ്പെട്ടവരെ സ്വാധീനിച്ചുവെന്ന് ബിജെപി എംപി രമേശ് ബിദൂരി പറഞ്ഞു. ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ താഴെ തട്ടിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: delhi elections 2020,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top