Advertisement

ജനാധിപത്യം വിജയിച്ചു; അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് മമതാ ബാനര്‍ജി

February 11, 2020
1 minute Read

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വിജയം. മോദി സര്‍ക്കാരിന്റെ പൗരത്വ നയങ്ങള്‍ നിരാകരിക്കപ്പെട്ടു. വികസനം മാത്രമേ നടപ്പിലാകൂവെന്നും മമതാ ബാനര്‍ജി പറഞ്ഞു.

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് ആം ആദ്മി പാര്‍ട്ടി 62 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി എട്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Story Highlights: delhi elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top