‘അടുത്ത് നിൽക്കുന്ന താടിക്കാരൻ- എന്റേത് മാത്രം’; വൈറലായി സുപ്രിയ പൃഥ്വിരാജിന്റെ പോസ്റ്റ്

പൃഥ്വിരാജിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാര്യ സുപ്രിയ. ഒരു പുരസ്‌കാര നിശയിൽ മികച്ച സംവിധായകനുള്ള അവാർഡ് പൃഥ്വിരാജിനായിരുന്നു. പൃഥ്വിക്കൊപ്പം സുപ്രിയ അവാർഡ് നിശയുടെ ദിവസം എടുത്ത സെൽഫിയും അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കറുപ്പ് ഫുൾ സ്ലീവ് ടീ ഷർട്ടും പിങ്ക് പാന്റ്‌സുമിട്ട് പൃഥ്വിക്കൊപ്പം ഇളംനീല നിറത്തിലുള്ള ചുരിദാറാണ് സുപ്രിയ ധരിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ അടിക്കുറിപ്പാണ് ഏറ്റവും രസകരം.
സ്റ്റൈൽ ചെയ്തത് – ഞാൻ
ആഭരണങ്ങൾ – എന്റേത്
എന്റെ അടുത്ത് നിൽക്കുന്ന സുന്ദരനായ പുരുഷൻ- എന്റെ മാത്രം താടിക്കാരൻ
എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. സാധാരണ ഫോട്ടോ ഷൂട്ടുകളിൽ നന്ദി അറിയിക്കാനായാണ് ഇത്തരത്തിൽ അടിക്കുറിപ്പ് നൽകാറ് പതിവ്. എന്നാല്‍ സുപ്രിയ ഇത്തരത്തിൽ പൃഥ്വിരാജിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നു. നർമ രൂപത്തിലുള്ള കുറിപ്പ് പൃഥ്വിരാജിന്റെ ആരാധകരും സ്വീകരിച്ച് കഴിഞ്ഞു.
prithviraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here