Advertisement

ഐലീഗിൽ ഇന്ന് അയൽപ്പോര്; ഗോകുലം ചെന്നൈ സിറ്റിയെ നേരിടും

February 12, 2020
2 minutes Read

ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ്സി ചെന്നൈ സിറ്റി എഫ്സി പോരാട്ടം. കോയമ്പത്തൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. നിലവിൽ ഐലീഗിലെ ചാമ്പ്യന്മാരാണ് ചെന്നൈ സിറ്റി എഫ്സി. നേരത്തെ കോഴിക്കോട് നടന്ന ഹോം മത്സരത്തിൽ ഗോകുലം കേരള ചെന്നൈ സിറ്റിക്കെതിരെ 2-3ന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിൽ ജയിക്കേണ്ടത് ഗോകുലത്തിന് അഭിമാന പ്രശ്നം കൂടിയാണ്.

ഇരു ടീമുകൾക്കും 14 പോയിൻ്റുകളാണ് ഇപ്പോൾ ഉള്ളത്. 10 മത്സരങ്ങളിൽ നിന്ന് നാലു ജയവും നാലു തോൽവിയും രണ്ട് സമനിലയുമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. പട്ടികയിൽ ചെന്നൈ അഞ്ചാമതും ഗോകുലം ആറാമതുമാണ്. ഇന്നത്തെ മത്സരത്തിലെ വിജയികൾ പോയിൻ്റ് പട്ടികയിൽ രണ്ടാമതോ മൂന്നാമതോ എത്തും.

അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഗോകുലത്തിന് വിജയിക്കാനായില്ല. റിയൽ കശ്മീർ ഒരു ഗോളിന് ഗോകുലത്തെ തോല്പിച്ചപ്പോൾ ട്രോ എഫ്സി ഗോകുലത്തെ സമനിലയിൽ തളച്ചു.

Story Highlights: I League, Chennai City FC, Gokulam Kerala FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top