Advertisement

ഡല്‍ഹി തെരഞ്ഞെടുപ്പ് ; ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ റിയാദിലും ആഘോഷം

February 13, 2020
2 minutes Read

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് റിയാദിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ഈ മാസം 14ന് റിയാദില്‍ വിജയദിനം ആഘോഷിക്കുമെന്ന് പ്രവാസി ഘടകമായ ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

‘വര്‍ഗീയതക്കെതിരെ വികസനത്തിന് ജനം നല്‍കിയ അംഗീകാരമാണ് ഡല്‍ഹിയിലെ വിജയം. ഇന്ത്യയില്‍ ഉയര്‍ന്ന് വരേണ്ട ബദല്‍ രാഷ്ട്രീയം ജനക്ഷേമമായിരിക്കണം. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേജ്‌രിവാള്‍ നടപ്പിലാക്കിയ ആശയങ്ങളുടെ വിജയം കൂടിയാണിതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രവാസി ഘടകമായ ആവാസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അഴിമതി അവസാനിപ്പിച്ച് ജനങ്ങളുടെ ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കുന്നത്.

കേരളത്തില്‍ പാര്‍ട്ടിക്ക് ധാരാളം അണികളുണ്ട്. നല്ലൊരു നേതൃത്വം സമീപ ഭാവിയില്‍ കേരളത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി കരുത്ത് തെളിയിക്കും. ഇതിന് ഡല്‍ഹിയിലെ വിജയം ചാലക ശക്തിയാകും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് പ്രവാസികള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിവരുകയാണെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പോള്‍ വര്‍ഗീസ്, ടികെസി അഷ്റഫ്, അസീസ് കടലുണ്ടി, ഇല്യാസ് പാണ്ടിക്കാട്, മന്‍സൂര്‍ വേങ്ങര, അസീസ് മാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Story Highlights- Delhi elections 2020; AAP celebrates victory in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top