Advertisement

‘ഋഷഭ് പന്തിനെ ടീമിൽ കളിപ്പിക്കണം’; ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ

February 13, 2020
13 minutes Read

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാത്തതെന്തെന്ന് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ത് ജിൻഡാൽ‌. ഐപിഎല്ലിൽ ഡൽഹിയുടെ താരമായ പന്തിനെ എന്തുകൊണ്ടാണ് പുറത്തിരുത്തുന്നതെന്ന് ചോദിച്ച ജിൻഡാൽ ന്യൂസിലൻഡിനെതിരായ അവസാന ഏകദിന, ടി-20 മത്സരങ്ങളിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെയും കുറ്റപ്പെടുത്തി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ജിൻഡാൽ ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ രംഗത്തെത്തിയത്.

‘എന്തിനാണ് ബെഞ്ചിലിരുത്താൻ മാത്രമായി ഋഷഭ് പന്തിനെ കൊണ്ടുനടക്കുന്നത്? ന്യൂസിലൻഡ് എക്കെതിരെയും ആഭ്യന്തര മത്സരങ്ങളിലും കളിച്ചിരുന്നെങ്കിൽ അയാൾക്കത് ഗുണകരമായിരുന്നേനെ. അത്രയേറെ പ്രതിഭയുള്ള ഒരു താരം അഞ്ചാം ടി-20യിലും മൂന്നാം ഏകദിനത്തിലും കളിക്കാതിരുന്നത് ഉൾക്കൊള്ളാനാവുന്നില്ല’- ‘എക്സ്‌ഫാക്ടർ’ എന്ന ഹാഷ്ടാഗോടെ ജിൻഡാൽ കുറിച്ചു.

പന്തിനൊപ്പം ഈ സീസണിൽ ഡൽഹിയിലെത്തിയ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടീമിൽ എടുക്കാത്തതിനെയും ജിൻഡാൽ വിമർശിച്ചു. ‘അശ്വിൻ എന്തുകൊണ്ട് ടീമിലില്ല എന്ന് മനസ്സിലാവുന്നില്ല. ഇത് വിക്കറ്റ് എടുക്കുന്നരോടുള്ള വെറുപ്പ് പോലെ തോന്നുന്നു. കിവികളെ ടി-20കളിൽ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ലോകകപ്പ് സെമിഫൈനലിലെ ജയം ഒരു ഫ്ലൂക്കല്ലെന്ന് അവർ തെളിയിച്ചു. ഇന്ത്യക്ക് എക്സ് ഫാക്ടറുള്ള കളിക്കാരെയും വിക്കറ്റ് എടുക്കുന്നവരെയും വേണം.’- ജിൻഡാൽ ട്വീറ്റ് ചെയ്തു.

നേരത്തെ, ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലകൻ റിക്കി പോണ്ടിംഗും പന്തിനെ പിന്തുണച്ചിരുന്നു. പന്ത് ഉടൻ ടീമിലേക്ക് തിരികെയെത്തുമെന്ന് പോണ്ടിംഗ് പറഞ്ഞു.

പന്തിനു പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ കീപ്പിംഗ് ഗ്ലൗ അണിഞ്ഞ ലോകേഷ് രാഹുൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് പന്ത് ടീമിനു പുറത്തായത്.

Story Highlights: Rishabh Pant, Delhi Capitals, Ravichandran Ashwin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top