കുഞ്ഞു മഫ്‌ളർമാനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് കേജ്‌രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ കേജ്‌രിവാൾ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം ഒരു വിശിഷ്ടാതിധിയുമുണ്ടാകും.. സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞു മഫ്‌ളർമാൻ.
അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ഒരുവയസ്സുകാരനായ അവ്യാൻ ടോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകന്റെ മകനാണ് അവ്യാൻ. ഡൽഹി തെരഞ്ഞെടിപ്പിന്റെ വോട്ടെണ്ണൽ ദിവസമാണ് കേജ്‌രിവാളായി വേഷമിട്ട കുഞ്ഞു അവ്യാന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കേജ്‌രിവാളിന്റേത് പോലെ കണ്ണടയും മീശയും വേഷവുമണിഞ്ഞ കുട്ടി മുകളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം ആം ആദ്മി പാർട്ടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മഫഌ മാൻ’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറികൾക്കകം തന്നെ നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. ഇതോടെ മഫഌമാൻ ഹിറ്റായി, ധാരാളം ഫാൻസുമായി.
Mufflerman ? pic.twitter.com/OX6e8o3zay
— AAP (@AamAadmiParty) February 11, 2020
Story Highlights- Arvind Kejriwal, AAP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here