തൃശൂരിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കുറാഞ്ചേരിയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് അഞ്ച് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
കുറാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചിലധികം ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റൊരിടത്ത് നിന്നു കൃത്യം നടത്തിയ ശേഷം ആളൊഴിഞ്ഞ പറമ്പിൽ തള്ളിയ മൃതദേഹത്തിൽ നിന്നും മാല കണ്ടെത്തിയിട്ടുണ്ട്. കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
തൃശൂർ ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം ഫോറൻസിക്ക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Story highlight: woman, dead body, thrissure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here