വ്യവസായ വകുപ്പ് ഡയറക്ടറോട് 100 മരം നടാൻ ഉത്തരവിട്ട് ഹൈക്കോടതി

കോടതി നിർദേശം പാലിക്കാതിരുന്ന സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ ബിജുവിനോട് 100 വൃക്ഷത്തെെകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. തൈകൾ നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് നിർദേശിക്കണം.
കൊല്ലത്ത് പ്രവർത്തിക്കുന്ന എസ്എസ് കെമിക്കൽസ് എന്ന സ്ഥാപനം 2001 ൽ വ്യവസായ വകുപ്പിൽ വിൽപന നികുതി ഇളവിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ വ്യവസായ വകുപ്പ് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also: നിർഭയക്കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് കുഴഞ്ഞു വീണു
കോടതി നിർദേശ പ്രകാരം 2003 മുതൽ 2016 വരെയുള്ള കാലയളവിൽ എട്ട് തവണ വ്യവസായ വകുപ്പ് ഹിയറിംഗ് നടത്തുകയും ചെയ്തു. എന്നാൽ ഹിയറിംഗിന്റെ അടിസ്ഥാനത്തിലുള്ള ഒരു തീരുമാനവും പിന്നീടുണ്ടായില്ല.
ഇതിനെതിരെ എസ്എസ് കെമിക്കൽസ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വ്യവസായ വകുപ്പ് ഡയറക്ടർക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കെ ബിജുവിനോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here