Advertisement

അടച്ചുപൂട്ടൽ ഭീഷണിയിൽ കൊല്ലത്ത് ആദിവാസി കൈത്തറി നെയ്ത്ത് കേന്ദ്രം; മാസങ്ങളോളം ശമ്പളമില്ലാതെ തൊഴിലാളികൾ

February 14, 2020
1 minute Read

മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് കൊല്ലം ജില്ലയിലെ ഏക ആദിവാസി കൈത്തറി നെയ്ത്ത് കേന്ദ്രത്തിലെ തൊഴിലാളികൾ. 1992ൽ അന്നത്തെ പട്ടിക വർഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച സഹകരണ സംഘമാണിത്.

ആദിവാസി മേഖലയുടെ ഉന്നമനത്തിന് വേണ്ടിയാണ് കുളത്തൂപ്പുഴ കേന്ദ്രമാക്കി ആദിവാസി കൈത്തറി നെയ്ത്ത് കേന്ദ്രം ആരംഭിച്ചത്. എന്നാൽ പ്രവർത്തനം തുടങ്ങുമ്പോൾ മുപ്പതോളം വരുന്ന ആദിവാസി തൊഴിലാളികൾ ഉണ്ടായിരുന്ന കേന്ദ്രത്തിൽ ഇപ്പോഴുള്ളത് പത്തിൽ താഴെ മാത്രം തൊഴിലാളികളാണ്. കൃത്യമായി ശമ്പളം നൽകാത്തതിനെ തുടർന്ന് ഭൂരിഭാഗം തൊഴിലാളികളും ജോലി നിർത്തി പോയി.

Read Also: പ്രായത്തിന്റെ അവശതകൾ മറന്ന് മകന്റെ സത്യപ്രതിജ്ഞ കാണാൻ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി

കഴിഞ്ഞ ഓണത്തിനാണ് ഇവിടെ നിന്ന് തൊഴിലാളികൾക്ക് അവസാനമായി ശമ്പളം ലഭിച്ചത്. മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യത്തിലാണ് ഇവര്‍. രോഗം വന്നാൽ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പോലും തങ്ങൾക്ക് ഇല്ലെന്ന് തൊഴിലാളികൾ പറയുന്നു.

നെയ്ത്ത് കേന്ദ്രത്തിൽ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലം പോലുമില്ലെന്നും പരാതിയുണ്ട്. ഒരു വർഷം മുമ്പ് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ നെയ്ത്ത് കേന്ദ്രം സന്ദർശിച്ചപ്പോൾ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കി നൽകാമെന്ന വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അതും നടപ്പിലായില്ല. തൊഴിലാളികളുടെ അഭാവം മൂലം ഇവിടെയുള്ള 25ഓളം വരുന്ന നെയ്ത്ത് തറികളും നശിക്കുകയാണ്.

 

kollam handloom centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top