കള്ള് കേസ് പ്രതികളെ രക്ഷിക്കാൻ വ്യാജ രേഖ ചമച്ച സംഭവം; സമഗ്ര പരിശോധനയ്ക്ക് വിജിലൻസ്

വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാൻ ഫോറൻസിക് വിദഗ്ധർ വ്യാജ രേഖ ചമച്ച സംഭവത്തിൽ സമഗ്ര പരിശോധനയുമായി വിജിലൻസ്. 300 കേസുകൾ പുനഃപരിശോധിക്കും. അഞ്ച് വർഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയ കേസുകളാണ് പരിശോധിക്കുക. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. തിരുവനന്തപുരം കെമിക്കൽ ലാബിലെ റിപ്പോർട്ട് വിജിലൻസ് പ്രത്യേകം പരിശോധിക്കും. മുൻ സയന്റിഫിക് ഉദ്യോഗസ്ഥൻ ജയപ്രകാശിന്റെ കാലത്ത് നൽകിയ റിപ്പോർട്ടുകളാണ് പരിശോധിക്കുന്നത്.
Read Also: കള്ള് കേസ് പ്രതികൾ വ്യാജ ഫോറൻസിക് രേഖ ഉണ്ടാക്കിയ സംഭവം; വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കഴിഞ്ഞ ദിവസമാണ് കള്ള് കേസിലെ പ്രതികൾ വ്യാജ ഫോറൻസിക് രേഖ ഉണ്ടാക്കിയതിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികൾ കോടതിയെ കബളിപ്പിച്ചെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബാണ് വ്യാജരേഖ തയാറാക്കി നൽകിയത്.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കള്ള് കേസിൽ മൂന്ന് കോൺട്രാക്ടർമാർ അറസ്റ്റിലാകുന്നു. പിന്നാലെ ഇവർ വിറ്റ കള്ളിന്റെ സാമ്പിളുകൾ പൊലീസ് തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു. അവിടെ നടന്ന പരിശോധനയിൽ വിറ്റത് വിഷക്കള്ളല്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ലഭിച്ചത്. ഇതേത്തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കി മൂന്ന് പ്രതികളെയും വെറുതെ വിട്ടു.
high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here