ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാളിനൊപ്പം ആറ് മന്ത്രിമാരും ചുമതലയേല്‍ക്കും. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.
70 ല്‍ 62 സീറ്റ് നേടിയ തിളക്കത്തോടെയാണ് അരവിന്ദ് കെജ്രിവാള് ഇന്ന്അധികാരമേല്ക്കുന്നത്. ഡല്‍ഹി രാംലീല മൈതാനത്ത് രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാംലീല മൈതാനത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കനത്ത പൊലീസ് സുരക്ഷ ഒരുക്കും. ഒരു ലക്ഷത്തോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവര്‍ക്കും ആംആദ്മി പാര്‍ട്ടിയുടെ പ്രത്യേക ക്ഷണമുണ്ട്. അരവിന്ദ് കെജ്രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്, ഗോപാല്‍ റായ്, കൈലാഷ് ഗൈലോട്ട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായി ചുമതലയേല്‍ക്കും. പുതുമുഖങ്ങളായി അതിഷി, അമാനത്തുള്ള ഖാന് എന്നിവര്‍ അടുത്തഘട്ടത്തില്‍ മന്ത്രിസഭയിലെത്തിയേക്കും.
Story Highlights: arvind kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here