Advertisement

കൊറോണ വൈറസ് ബാധ; ചൈനയിൽ മരിച്ചവരുടെ എണ്ണം 1665ആയി

February 16, 2020
1 minute Read

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1665 ആയി. ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം 142 പേരാണ് മരിച്ചത്. ഹൂബെയിൽ ഇന്നലെ 1843 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

നിലവിലെ കണക്കനുസരിച്ച് ചൈനയിൽ ഇതുവരെ 68,500 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കംബോഡിയൻ തീരത്തടുപ്പിച്ച എംഎസ് വെസ്റ്റർഡാം എന്ന കപ്പലിലെ അമേരിക്കൻ യാത്രക്കാരിക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. എൺപത്തിമൂന്നുകാരിയുടെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിലും വൈറസ് ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനാ ഫലം വരേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ യൂറോപ്പിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രാൻസിലെ പാരീസിൽ വെച്ചാണ് കൊറോണ ബാധിച്ച 81 വയസുകാരനായ ചൈനീസ് വിനോദ സഞ്ചാരി മരിച്ചത്. വൈറസ് ബാധയ്‌ക്കെതിരെയുളള പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ചൈനക്ക് പിന്തുണ നൽകണമെന്ന് ഡബ്ല്യുഎച്ച്ഒ പ്രസിഡന്റ് ടെഡ്രോസ് അഥനോം അഭ്യർത്ഥിച്ചു.

Story highlight: Corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top