Advertisement

വയറ്റിൽ രണ്ട് മുട്ടയുമായി കോഴി; പുറത്തെടുക്കാൻ ശസ്ത്രക്രിയ: കൊല്ലത്ത് അപൂർവ സംഭവം

February 17, 2020
1 minute Read

വയറ്റിൽ രണ്ട് മുട്ടയുമായി ബുദ്ധിമുട്ടിയ കോഴിക്ക് ശസ്ത്രക്രിയ. കൊല്ലം മൃഗാശുപത്രിയിൽ വെച്ചാണ് അത്യപൂർവ ശസ്ത്രക്രിയ നടന്നത്. രണ്ട് ദിവസമായി മുട്ടയിടാൻ സാധിക്കാതെ വന്ന കോഴിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്ക് ശേഷമായിരുന്നു ശസ്ത്രക്രിയ.

കൊല്ലം കൊറ്റക്കര തെക്കേവീട്ടില്‍ രഘുനാഥന്‍ നായരുടെ വീട്ടിലെ കോഴിയാണ് രണ്ട് ദിവസമായി മുട്ടയിടാതിരുന്നത്. ഇതേത്തുടർന്ന് കോഴിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചു. എക്സ്റേ പരിശോധനയിൽ കോഴിയുടെ വയറ്റിൽ രണ്ട് മുട്ടയുള്ളതായി കണ്ടെത്തി. ‘എഗ് ബൗണ്ട് സിൻഡ്രോം’ എന്നാണ് ഈ അവസ്ഥയുടെ പേര്. തുടർന്ന് കോഴിക്ക് അനസ്തേഷ്യ നൽകി ഒരു മുട്ട പുറത്തെടുത്തു. മറ്റേ മുട്ട സ്വാഭാവിക രീതിയിൽ പുറത്തെടുക്കാൻ സാധിച്ചില്ല. ഈ മുട്ട ഗർഭപാത്രത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയ നടത്തി ഈ മുട്ട പുറത്തെടുത്തത്. കോഴികളിൽ അപൂർവമായാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുന്നത്.

കോഴികൾക്ക് മുട്ടയിടുന്നതിൽ തടസ്സം നേരിടുക സാധാരണയാണെങ്കിലും രണ്ട് മുട്ടകൾ ഉള്ളിൽ കുടുങ്ങുന്നത് അപൂർവതയാണ്. മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യത്തിന്റെ കുറവ്, പ്രായപൂര്‍ത്തിയാകാതെ മുട്ടയിടല്‍ ആരംഭിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം ഇങ്ങനെ സംഭവിക്കാം എന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ അജിത് ബാബു അറിയിച്ചത്. കോഴിയുടെ മുട്ടയിടൽ താത്കാലികമായി നിർത്തുന്നതിന് മൂന്നു ദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണവും ഡോക്ടർ നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ നിജിന്‍ ജോസ്, ഡോ രേവതി, ജൂനിയര്‍ ഡോക്ടര്‍മാരായ അജയ് പി കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Story Highlights: Hen, Eggs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top