കാസർഗോഡ് നിന്ന് ലക്ഷങ്ങളുടെ നിരോധിത നോട്ടുകൾ പിടികൂടി

കാസർഗോഡ് നിരോധിത നോട്ടുകൾ പിടികൂടി. പട്ടാപ്പകൽ കൈമാറ്റ ശ്രമത്തിനിടെയാണ് 43,63000 രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയത്.
കാസർഗോഡ് ടൗൺ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകൾ പിടികൂടിയത്. കാസർഗോഡ് ഗവൺമെന്റ് കോളേജ് പരിസരത്ത് രണ്ടു കാറുകളിലായെത്തിയ സംഘം നോട്ടുകൾ കൈമാറാൻ ശ്രമിക്കവെയാണ് പൊലീസിന്റെ പിടിയിലായത്. നിരോധിച്ച 500 രൂപയുടെ 87 കെട്ടുകളാണ് വാഹനത്തിൽ നിന്നും കണ്ടെടുത്തത്. പണത്തിന്റെ ഉറവിടവും ഉപയോഗവും സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
നേരത്തേ ഗോവയിൽ നിരോധിത നോട്ടുകളുമായി പിടിയിലായ സംഘവുമായി ഈ സംഭവത്തിന് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കാസർഗോഡ് പെർള സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.
Story highlight: Banned currency,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here