Advertisement

മരട് മാലിന്യ നീക്കം; കൂടുതൽ സമയം ആവശ്യപ്പെടാൻ തീരുമാനം

February 21, 2020
1 minute Read

മരടിലെ മാലിന്യ നീക്കത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ തീരുമാനം. മാലിന്യം വേർതിരിക്കൽ നീണ്ടുപോകുന്ന സാഹചര്യത്തിലാണിത്.

Read Also: മരടിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി നാളെ തുടങ്ങും

മരടിൽ കമ്പിയും കോൺക്രീറ്റ് അവശിഷ്ടങ്ങളും നീക്കുന്ന പ്രവൃത്തി പകുതി പോലുമായിട്ടില്ല. വരുന്ന ഞായറാഴ്ചയാണ് സുപ്രിംകോടതി അനുവദിച്ച സമയം അവസാനിക്കുക.

ആകെ 45 ദിവസമാണ് കമ്പനിക്ക് നൽകിയിരുന്നത്. വേർതിരിക്കൽ കരാറെടുത്ത വിജയ് സ്റ്റീൽസ് സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

അതേസമയം, മരട് നഗരസഭയ്ക്കും മാലിന്യനീക്കം നടത്തുന്ന കമ്പനിക്കുമെതിരെ ഗുരുതര ആരോപണവുമായി ദേശീയ ഹരിത ട്രിബ്യൂണൽ നിരീക്ഷണ സമിതി രംഗത്തെത്തി. മരടിൽ നിന്ന് നീക്കം ചെയ്യുന്ന അവശിഷ്ടങ്ങൾ എവിടേക്ക് മാറ്റുന്നു എന്ന് വ്യക്തമല്ല. കായലിലേക്ക് നിയന്ത്രണങ്ങളില്ലാതെ സിമന്റ് കലർന്ന വെള്ളം ഒഴുക്കുന്നു. മത്സ്യസമ്പത്തിനൊപ്പം ജലജീവികളും എന്നെന്നേക്കുമായി നശിക്കാൻ ഇത് കാരണമാകും. കടുത്ത നടപടിക്ക് ദേശീയ ഹരിത ട്രിബ്യൂണലിനോട് ശുപാർശ ചെയ്തതായും നിരീക്ഷണ സമിതി ചെയർമാൻ എ വി രാമകൃഷ്ണപിള്ള 24 നോട് പറഞ്ഞു.

 

maradu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top