സംഘർഷം; വടക്കുകിഴക്കൻ ഡൽഹിയിലെ സ്‌കൂളുകൾക്ക് നാളെ അവധി

വടക്കുകിഴക്കൻ ഡൽഹിയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കും അവധി ആയിരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിലെ ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി.
അതേസമയം, ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here