വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല; അരൂജ സ്‌കൂളിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്

കൊച്ചി തോപ്പുംപ്പടി അരൂജ ലിറ്റിൽ സ്റ്റാർ സ്‌കൂളിലേയ്ക്ക് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാതായതോടേ അരൂജ ലിറ്റിൽ സ്റ്റാർ പബ്ലിക്ക് സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്‌കൂളിലേയ്ക്ക് യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ തുടങ്ങിയ യുവജന വിദ്യാർത്ഥി സംഘടനകളാണ് മാർച്ച് നടത്തിയത്. എസ്എഫ്‌ഐ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു.
Read Also: പത്താം ക്ലാസ് പരീക്ഷയെഴുതാൻ സാധിച്ചില്ല; ദുരിതത്തിലായി തോപ്പുംപടി അരൂജ സ്‌കൂൾ വിദ്യാർത്ഥികൾ
രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ തോപ്പുംപ്പടി പൊലീസ് കേസെടുത്തു. വഞ്ചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ ഹൈബി ഈഡൻ എംപി വിദ്യാർത്ഥികളും രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷമെങ്കിലും പരീക്ഷയെഴുതാൻ അനുമതി ലഭിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്നാണ് പത്താം ക്ലാസ് പരീക്ഷകൾ തുടങ്ങുന്നത്. ആദ്യ പരീക്ഷയെഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. ഇതേ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു.
കടവന്ത്രയുളള എസ്ഡിപിവൈ സ്‌കൂളിൽ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂൾ അനുമതി തേടിയിരുന്നത്. എന്നാൽ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇതെ തുടർന്ന് ഫെബ്രുവരി 10ന് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം അധ്യാപകർ പോലും അറിയുന്നത് ഇന്നാണ്.
10th board, cbse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here