300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടു; ഭീകരവാദത്തെ ഒരുമിച്ച് നേരിടാൻ തീരുമാനം

300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. അത്യാധുനിക ഹെലികോപ്ടർ അടക്കം ഇന്ത്യയ്ക്ക് കൈമാറാനാണ് കരാർ. ഇതുകൂടാതെ മൂന്ന് ധാരണാ പത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, ആഭ്യന്തര സുരക്ഷ, ഇന്ധനവും-മരുന്നുകളുടെ സുരക്ഷയും തുടങ്ങിയ മേഖലകളിലാണ് കരാർ. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിക്കും. പ്രകൃതി വാതക നീക്കത്തിന് ഐഒസിഎക്‌സോൺമൊബിൽ കരാറിലും ധാരണയായി. ഇരു രാജ്യങ്ങളും ഭീകരവാദത്തിനെതിരെ നിലകൊള്ളുമെന്നും ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. പാകിസ്താൻ മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കുമെന്നും ട്രംപ് വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ നിന്നാണ് ഉഭയകക്ഷി ചർച്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഹൈദരാബാദ് ഹൗസിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ സ്വീകരിച്ചു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചർച്ച. ഒരു മണിയോടെ സംയുക്ത പ്രസ്താവനയുണ്ടായി. ഇന്ത്യ അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്തുമെന്നായിരുന്നു ഉദയകക്ഷി ചർച്ചകളുടെ പ്രധാന ഉള്ളടക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here