സ്വർണ വിലയിൽ നേരിയ കുറവ്

റെക്കോർഡ് കുതിപ്പിന് പിന്നാലെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 31,800 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 3,975 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി നാല് ദിവസം വില കൂടിയ ശേഷമാണ് അഞ്ചാം ദിവസം നിരക്ക് കുറഞ്ഞത്. ഔൺസിന് 1,650.15 ഡോളറാണ് വില. ഒരു ഗ്രാമിന് 53.05 ഡോളറും കിലോക്ക് 53,053.55 ഡോളറുമാണ് നിരക്ക്.
ഇന്നലെ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 4,000 രൂപയിൽ എത്തിയിരുന്നു. 32,000 രൂപയായിരുന്നു പവന് വില. ആഗോളതലത്തിൽ ഔൺസിന് 1661.86 ഡോളർ ആയിരുന്നു വില. അവധി വ്യാപാര വിപണിയിലും വില വർധന രേഖപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് ബാധ ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയാണ് സ്വർണ വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണ വില വർധനവ് കാരണമായി. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില പവന് 30,400 രൂപയായിരുന്നു. ഡിസംബറിൽ പവന് 29,080 രൂപയായിരുന്നു ഏറ്റവും കൂടിയ വില.
വെള്ളി വിലയിലും വർധനയുണ്ട്. 49.90 രൂപയാണ് ഗ്രാമിന് നിരക്ക്. എട്ട് ഗ്രാമിന് 399.2 രൂപ. ഒരു കിലോഗ്രാം വെള്ളിക്ക് 49,900 രൂപയാണ്.
gold rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here