Advertisement

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കോഴിക്കോടൻ മുഖം

February 26, 2020
2 minutes Read

അന്തരിച്ച അഡ്വ പി ശങ്കരൻ പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിലെ കോഴിക്കോടൻ മുഖമായിരുന്നു. വിട വാങ്ങിയത് പി കരുണകാരന്റെയും ഐ ഗ്രൂപ്പിന്റെയും വിശ്വസ്തനായ നേതാവ്. എ.കെ ആന്റണി മന്ത്രിസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയും, പത്ത് വർഷം കോഴിക്കോട് ഡിസിസി അധ്യക്ഷനായും പി ശങ്കരൻ പ്രവർത്തിച്ചു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ പി ശങ്കരൻ ദീർഘ കാലം ഡിസിസി അധ്യക്ഷനായും, കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.1998 ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 99 ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കെ മുരളീധരനായി സീറ്റ് വിട്ടു നൽകി. 2001ൽ കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പെട്ട ശങ്കരൻ, എ.കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പാർട്ടിക്ക് അകത്തെ വിഭാഗീയതയെ തുടർന്ന് 2005 ൽ നിയമസഭാ അംഗത്വവും മന്ത്രി സ്ഥനാവും രാജിവച്ചു.

കേരള രാഷ്ട്രീയത്തിൽ കെ. കരുണാകരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് ശങ്കരൻ ശ്രദ്ധേയനായത്. കോൺഗ്രസ് വിട്ട് കെ കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്ന പ്രധാന നേതാക്കളിലൊരാളായിരുന്നു ശങ്കരൻ. 2006 ൽ യുഡിഎഫ് പിന്തുണയോടെ കൊയിലാണ്ടിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി. സ്വാതന്ത്ര്യ സമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടിൽ വസതിയിൽ 1947 ഡിസംബർ രണ്ടിനായിരുന്നു ജനനം.

Story Hilghlights- Former minister,  Congress leader, Adv P Sankaran passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top