Advertisement

വയനാട്ടിൽ കുരങ്ങുപനി : ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം

February 26, 2020
1 minute Read

വയനാട് ജില്ലയിൽ കുരങ്ങുപനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വനത്തോട് ചേർന്നുളള കോളനികളിലും മറ്റും ബോധവത്ക്കരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.

ജില്ലയിൽ രണ്ടു മാസത്തിനിടെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ മരിച്ചു. വന സമീപ ഗ്രാമങ്ങളിലും പട്ടിക വർഗ സങ്കേതങ്ങളിലും താമസിക്കുന്നവർക്കുണ്ടാകുന്ന പനി കരുതലോടെ കാണണമെന്നും പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായാൽ വിവരങ്ങൾ അടിയന്തിരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ നൽകാൻ സജ്ജരാണെന്നും ജില്ലാ കളക്ടർ ഡോ അദീല അബ്ദുളള പറഞ്ഞു

വനത്തിനുളളിൽ പോകുന്നവരാണ് പ്രധാനമായും മുൻകരുതലുകൾ സ്വീകരിക്കേണ്ടത്. മുൻകരുതലിന്റെ ഭാഗമായി ജില്ലയുടെ അതിർത്തി പങ്കിടുന്ന ഇതര സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാൻ തീരുമാനമായിട്ടുണ്ട്.

Story Highlights- Monkey Fever

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top