Advertisement

മാസ്മരിക ബൗളിംഗ് പ്രകടനവുമായി ഇന്ത്യ അണ്ടർ-19 വനിതാ താരം; ഏകദിന മത്സരത്തിൽ പിഴുതത് 10 വിക്കറ്റുകൾ: വീഡിയോ

February 26, 2020
7 minutes Read

മാസ്മരിക ബൗളിംഗ് പ്രകടനവുമായി ഇന്ത്യയുടെ അണ്ടർ-19 വനിതാ താരം. ഏകദിന മത്സരത്തിൽ എതിർ ടീമിൻ്റെ 10 വിക്കറ്റുകളും പിഴുതാണ് ചണ്ഡീഗഡ് താരം കഷ്‌വി ഗൗതം റെക്കോർഡിട്ടത്. അരുണാചല്‍ പ്രദേശുമായുള്ള മത്സരത്തിലായിരുന്നു യുവതാരത്തിന്റെ നേട്ടം. വിക്കറ്റ് വേട്ടയുടെ വീഡിയോ ബിസിസിഐ വിമൻ ട്വിറ്റർ ഹാൻഡിൽ പങ്കു വെച്ചിട്ടുണ്ട്.

മത്സരത്തിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെയാണ് താരത്തിൻ്റെ റെക്കോർഡ് പ്രകടനം. 4.5 ഓവറിൽ ഒരു മെയ്ഡൻ അടക്കം 12 റൺസ് വഴങ്ങിയാണ് കഷ്‌വി 10 വിക്കറ്റ് വീഴ്ത്തിയത്. കഷ്‌വിയുടെ സമാനതകളില്ലാത്ത ബൗളിംഗ് പ്രകടനത്തിൻ്റെ മികവിൽ 160 റൺസിന് ഛണ്ഡീഗഡ് അരുണാചൽ പ്രദേശിനെ തകർത്തു. ചണ്ഡിഗഡിന്റെ 186 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അരുണാചല്‍ പ്രദേശിന്റെ പോരാട്ടം വെറും 25 റണ്‍സില്‍ അവസാനിച്ചു.

ബാറ്റിംഗിലും കഷ്‌വി മികച്ച പ്രകടനം നടത്തിയിരുന്നു. 68 പന്തുകളിൽ 49 റൺസായിരുന്നു താരം നേടിയത്. മുൻപും ഉജ്ജ്വല ബൗളിംഗ് പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കഷ്‌വി. ആദ്യ മത്സരത്തില്‍ ബീഹാറിനെതിരെ ആറു റണ്‍സ് വഴങ്ങി ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ കാശ്മീരിനെതിരെ ഏഴു വിക്കറ്റുകളും താരം നേടിയിരുന്നു.

Story Highlights: India u-19 women cricketer took 10 wickets in an odi match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top