കലാപം അഴിച്ചുവിട്ടത് പുറത്തുനിന്നുള്ളവർ; കഴിക്കാനുള്ള ഭക്ഷണം പോലും ലഭ്യമല്ലെന്ന് ശാന്ത്ബാഗ് പ്രദേശവാസികൾ

തെരുവുകൾ കത്തിയമർന്ന് കലാപത്തിന്റെ ബാക്കിപത്രമായി മാറിയിരിക്കുകയാണ് ഡൽഹിയിലെ ശാന്ത്ബാഗ്. വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ കത്തിനശിച്ച കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. കടകൾ കത്തിനശിച്ചതോടെ ഭക്ഷണത്തിന് പോലും ഇവിടുത്തുകാർക്ക് വകയില്ലെന്നുള്ളതാണ് വാസ്തവം.
ശാന്ത്ബാഗിൽ കലാപം അഴിച്ചുവിട്ടത് പുറത്തുനിന്നുള്ളവരാണെന്ന് പ്രദേശവാസികൾ പറയുന്നു. മുൻപ് കണ്ടിട്ടില്ലാത്തവരാണ് അതിക്രമം നടത്തിയത്. മതത്തിന്റേയോ മറ്റേതെങ്കിലും വിഷയത്തിലോ ഇവിടെ മുൻപ് സംഘർഷമുണ്ടായിട്ടില്ലെന്ന് ഇവർ വ്യക്തനാക്കുന്നു. കഴിക്കാൻ ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. കുഞ്ഞുങ്ങൾക്ക് പോലും ഭക്ഷണം നൽകാൻ സാധിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here