ദേവനന്ദയെ കണ്ടെത്താനായിട്ടില്ല; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറുവയസുകാരി ദേവനന്ദയെ കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊലീസ്. കുട്ടിയെ കണ്ടെത്തുന്നതിലേക്ക് പൊലീസും, ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഊര്‍ജിതമായ അന്വേഷണം നടത്തി വരുകയാണ്. ഇതിനായി പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘത്തില്‍ സൈബര്‍ ശാസ്ത്ര വിദഗ്ധരും ഉള്‍പ്പെടും. സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്കും സന്ദേശം കൈമാറിയിട്ടുമുണ്ട്. കേരളം ഉറക്കമിളച്ചു ആ കുഞ്ഞിനായി കാത്തിരിക്കുമ്പോള്‍ അന്വേഷണത്തെ തടസപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.
Story Highlights: baby missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here