രാജസ്ഥാൻ റോയൽസിന്റെ സെക്കൻഡ് ഹോമായി ഗുവാഹത്തി

ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിൻ്റെ സെക്കൻഡ് ഹോമായി അസമിലെ ഗുവാഹത്തി സ്റ്റേഡിയം. ഏഴ് ഹോം മത്സരങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം ഗുവാഹത്തിയിൽ നടത്താനാണ് രാജസ്ഥാന് അനുമതി ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഏപ്രിൽ അഞ്ചിനും എട്ടിനും നടക്കുന്ന രാജസ്ഥാൻ്റെ ആദ്യത്തെ രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തിയിൽ നടക്കും. യഥാക്രമം ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായാണ് രാജസ്ഥാൻ്റെ മത്സരങ്ങൾ.
2010ൽ അഹ്മദാബാദിലും 15ൽ അഹ്മദാബാദ്, മുംബൈ ബ്രാബോൺ സ്റ്റേഡിയം എന്നിവിടങ്ങളിലും രാജസ്ഥാൻ റോയൽസ് തങ്ങളുടെ ചില ഹോം മത്സരങ്ങൾ കളിച്ചിരുന്നു. ഈ സീസണിൽ ഗുവാഹത്തിയോടൊപ്പം ലക്ക്നൗ, തിരുവനന്തപുരം, അഹ്മദാബാദ്, മുംബൈ ബ്രാബോൺ എന്നീ സ്റ്റേഡിയങ്ങളൊക്കെ രാജസ്ഥാൻ റോയൽസ് സെക്കൻഡ് ഹോമായി പരിഗണിച്ചിരുന്നു. ഒടുവിലാണ് അഹ്മദാബാദിൽ നടത്താമെന്ന് തീരുമാനിക്കപ്പെട്ടത്.
ഏപ്രിൽ രണ്ടിന് ചെന്നൈക്കെതിരെ നടക്കുന്ന എവേ മത്സരത്തോടെയാണ് രാജസ്ഥാൻ്റെ ഈ സീസണിലെ മത്സരങ്ങൾ തുടങ്ങുന്നത്. മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
ഇത്തവണ ഡബിൾ ഹെഡറുകൾ ഞായറാഴ്ച മാത്രമേയുള്ളൂ. ശനിയാഴ്ചത്തെ രണ്ട് മത്സരങ്ങൾ ഒഴിവാക്കി. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് ഡബിൾ ഹെഡറുകൾ ഉള്ളത്. അതുകൊണ്ട് തന്നെ 50 ദിവസങ്ങൾ നീളുന്ന സീസണായിരിക്കും ഇത്തവണ ഉണ്ടാവുക.
Story Highlights: Guwahati confirmed to host two Rajasthan Royals home games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here