ആറുവയസുകാരിക്കായുള്ള അന്വേഷണം തുടരുന്നു; പ്രത്യേക സംഘത്തെ നിയോഗിച്ചു

കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്‍പത് അംഗ സംഘമാണ് അന്വേഷിക്കുക. സൈബര്‍ വിദഗ്ധരും സംഘത്തിലുണ്ട്.
അതേസമയം, ആറുവയസുകാരിയെ കാണാതായിട്ട് 11 മണിക്കൂറുകള്‍ പിന്നിടുകയാണ്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതാവുന്നത്.
Read More: കൊല്ലത്ത് കാണാതായ ആറുവയസുകാരിക്കായുള്ള അന്വേഷണം തുടരുന്നു; കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വ്യാജം
കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപ പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു.
അതേസമയം കുട്ടിയെ കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ദേവനന്ദയെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി അമ്മയുടെ മൊഴി എടുത്തു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
Story Highlights: baby missing,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here