പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ

പന്തീരാങ്കാവ് യുഎപിഎ കേസിൽ മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ ചേർന്നെന്നാണ് കണ്ടെത്തൽ. മൂന്നാം പ്രതി ഉസ്മാനെതിരെയാണ് എൻഐഎ റിപ്പോർട്ട്.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ രണ്ടാം പ്രതി താഹയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് എൻഐഎ വെളിപ്പെടുത്തൽ. ഒന്നും രണ്ടും പ്രതികളായ താഹയ്ക്കും അലനുമൊപ്പം ഉണ്ടായിരുന്ന ഉസ്മാൻ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ ചേർന്നെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗമാണിത്. അലനെയും താഹയെയും പിടികൂടിയതിന് പിന്നാലെ ഉസ്മാൻ ഒളിവിൽ പോയിരുന്നു.
അതേസമയം വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് യുഎപിഎ കേസുകൾ ഉസ്മാനെതിരെയുണ്ട്. മാവോയിസ്റ്റ് സംഘടനകൾക്ക് നഗരമേഖലകളിൽ വേരോട്ടമുണ്ടാക്കുന്നതിൽ ഉസ്മാൻ നിർണായക പങ്ക് വഹിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
Story Highlights- UAPA, Maoist Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here