Advertisement

കൊറോണ വൈറസ് ഭീതി; രാജ്യാന്തര വിപണികളില്‍ ഇടിവ്

February 28, 2020
1 minute Read

കൊറോണ വൈറസ് ഭീതിയില്‍ രാജ്യാന്തര വിപണികളില്‍ ഇടിവ്. തകര്‍ച്ച ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 1100 പോയിന്റിലേറെ ഇടിവ് രേഖപ്പെടുത്തി. 300 പോയിന്റിന്റെ കുറവാണ് നിഫ്റ്റി രേഖപ്പെടുത്തിയത്.

കടുത്ത വില്‍പന സമ്മര്‍ദമാണ് വിപണികളില്‍ നിലനില്‍ക്കുന്നത്. അമേരിക്കന്‍ വിപണി ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. തകര്‍ച്ചയെ തുടര്‍ന്ന് ആറ് സെക്ഷനുകളിലായി പത്ത് ലക്ഷം കോടി നിക്ഷേപകര്‍ക്ക് നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വിപണികള്‍ തകര്‍ച്ച നേരിടുന്നത്.

അതേസമയം ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് പടരുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആയി. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും കൊവിഡ് 19 എന്ന കൊറോണ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചുകഴിഞ്ഞു. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ അതിവേഗം വ്യാപിക്കുന്ന ആശങ്കയിലാണ് ലോകം.

Story Highlights: stock exchange

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top