Advertisement

പൗരത്വ നിയമത്തിനെതിരായ കലാപത്തിന് പിന്നിൽ കോൺഗ്രസെന്ന് അമിത് ഷാ

February 28, 2020
0 minutes Read

പൗരത്വ നിയമത്തിനെ തിരായ കലാപത്തിന് പിന്നിൽ കോൺഗ്രസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം നുണപ്രചാരം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

അതേസമയം, ആഭ്യന്തര മന്ത്രാലയം ഇടപെടാൻ വൈകിയതാണ് വടക്ക് കിഴക്കൻ ഡൽഹിയിലെ സ്ഥിതിഗതികൾ വഷളാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കലാപത്തിൽ ഇതുവരെ 630 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

പ്രതിപക്ഷം പൗരത്വ നിയമത്തിനെതിരെ നുണ പ്രചാരണം നടത്തുകയാണ്. കലാപത്തിന് പ്രേരിപ്പിക്കുന്നു. 69 മണിക്കൂറിന് ശേഷമാണ് സമാധാനം
പുനസ്ഥാപിക്കാനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ഇടപെട്ടത് ഏറെ വൈകി.

എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഉൾപ്പെടുന്ന കോൺഗ്രസ് പ്രതിനിധി സംഘം കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇതുവരെ 630 പേരെ അറസ്റ്റ് ചെയ്തുവെന്നും 123 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പൊലീസ് പറഞ്ഞു. കലാപ ബാധിത പ്രദേശങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top